കോട്ടയം വെസ്റ്റ് എസ്.ഐ വി.എസ്. ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് എരുമേലി പഴയിടം സ്വദേശിയാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
എരുമേലിയിൽ നിന്ന് കാണാതായ യുവാവിനെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
11/13/2026
0
കോട്ടയം: എരുമേലിയിൽ നിന്ന് കാണാതായ യുവാവിനെ കോട്ടയം ചുങ്കം പാലത്തിന് സമീപം മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.എരുമേലി പഴയിടം കുഴിപ്പാട്ട് പുരയിടത്തിൽ പ്രവീൺ പ്രിൻസ് ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടെയാണ് ചുങ്കം പാലത്തിന് സമീപം മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
Tags
.jpg)

