കങ്ങഴ: ലോഡുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു.ബുധനാഴ്ച മൂന്നുമണിയോടുകൂടിയായിരുന്നു വാഴൂർ- ചങ്ങനാശ്ശേരി റോഡിൽ കങ്ങഴ കവലയ്ക്ക് സമീപം ചേന്നംപള്ളി റോഡിലേക്ക് തിരിയുന്ന ഭാഗത്തായിരുന്നു അപകടം.വാഴൂർ ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് ലോഡുമായി പോയ ലോറിക്ക് മുൻപിൽ പോകുകയായിരുന്നു കൊടുങ്ങൂർ സ്വദേശി വിനീത്.നിയന്ത്രണം നഷ്ടപ്പെട്ട മറിഞ്ഞു വരുന്ന ലോറി കണ്ടു ബൈക്ക് യാത്രികനായ വിനീത് മാറിയത് അപകടം ഒഴിവായി.ലോറി പൂർണമായി മറിഞ്ഞു ബൈക്കിന് മുകളിലേക്ക് വീണു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ലോറിയിലുണ്ടായിരുന്നവർ പുറത്തിറങ്ങി. ആരുടെയും പരിക്ക് സാരമുള്ളതല്ല. കറുകച്ചാൽ പോലീസ് എത്തിയശേഷമാണ് ലോറി റോഡിന് നടുവിൽ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
| Group56 |



