വാഴൂർ: വാഴൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പിന്നോക്ക വിഭാഗ വികസന കോർപറേഷൻ മൂന്നു കോടി രൂപയുടെ വായ്പ വിതരണം നടന്നു. കൊടുങ്ങൂർ നന്ദനം ഓഡിറ്റോറിയത്തിൽ വച്ച് പദ്ധതിയുടെ ഉദ്ഘാടനം രജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു .ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം എൽ എ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി, ബ്ലോക്ക് മെമ്പർ ഗിരീഷ് കുമാർ , പി എം ജോൺ,വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി റെജി , വാർഡ് മെമ്പർമാർ,വാഴൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.കുടുംബശ്രീ ചെയർപേഴ്സൺ സ്മിതാ ബിജു, സിഡിഎസ്സ്,എഡിഎസ് അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് മന്ത്രിയുടെ കൈയിൽനിന്ന് തുക ഏറ്റുവാങ്ങി.


