മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം മാർച്ച് 26ന് കോടിയേറി ഏപ്രിൽ 4 ന് ആറാട്ടോടു കൂടി സമാപിക്കും. ഉത്സവത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി തിരുവുത്സവകമ്മറ്റി ഓഫീസ് ക്ഷേത്രം മേൽശാന്തി ശ്രീവത്സൻ നമ്പൂതിരി ഇന്ന് രാവിലെ 6 മണിക്ക് ഭദ്രദീപം കൊളുത്തി പ്രവർത്തനം ആരംഭിച്ചു. ഉപദേശക സമിതി സെക്രട്ടറി വി സി റെനിഷ് കുമാർ, അംഗങ്ങളായ ഇ എസ് രാധാകൃഷ്ണൻ, രാജഗോപാൽ, മനോജ് ശിവകാർത്തിക,പ്രസാദ് കെ നായർ എന്നിവർ സന്നിഹിതരായിരുന്നു.
| Group63 |

