വാഴൂർ: ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴൂർ പഞ്ചായത്ത് ഓഫീസിലേക്ക്, ജെൽ ജീവൻ പദ്ധതി നടപ്പാക്കുക, ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക,പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ബിജെപി മാധ്യമേഖലാ പ്രസിഡൻറ് എൻ ഹരി ഉദ്ഘാടനം നിർവഹിച്ചു.കാലവർഷത്തിനു മുൻപേ കൊടുങ്ങൂർ ടൗണിലെ വെള്ളകെട്ടിന് ഉടൻ പരിഹാരം കാണാൻ പഞ്ചായത്ത് തയ്യാറാകണമെന്ന് മദ്ധ്യ മേഖലാ വൈസ് പ്രസിഡൻറ് വി എൻ മനോജ് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഹരികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എൻ ഇ ജയപ്രകാശ്, മണ്ഡലം പ്രസിഡൻറ് ടി ബി ബിനു, വൈസ് പ്രസിഡൻറ് എം കെ വിജയ കുമാർ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ എസ് ബിനു, കെ കെ പ്രകാശ്, പ്രസാദ് അമ്പിയിൽ, ഇ ആർ പ്രസന്നകുമാർ,സജി കാക്കതൂക്കി,വിമൽ ബി,കെ വി പ്രസന്നകുമാർ അരവിന്ദ് അജി, അനീഷ് എം ജെ, ജ്യോതി ബിനു, ശ്രീലജി, കവിതാ പ്രസാദ്,ഗീതാ ഹരിദാസ് എന്നിവർ നേതൃത്വം നൽകി
| Group63 |

