മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ ഉത്സവo എല്ലാ വർഷത്തേക്കാളും മികവുറ്റതാക്കാൻ ക്ഷേത്ര ഉപദേശ സമിതി പ്രസിഡൻറ് ബി രഘുരാജുo , സെക്രട്ടറി റെനീഷ് കുമാർ വി സിയും കമ്മിറ്റി അംഗങ്ങളും. കൊടുങ്ങൂർ പൂരം പൂർണമായും പിടിയാനകളെ അണിനിരത്തിക്കൊണ്ട് ഉത്സവം കേമമാക്കുകയാണ്.10 ദിവസവും ആഘോഷങ്ങളുടെ രാവുകൾ ആയാണ് തിരുവരങ്ങിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗോപുരം ജംഗ്ഷൻ മുതൽ തിരുവരങ്ങുവരെ ചിന്തിക്കടകളുടെയും കച്ചവടങ്ങളുടെയും പൊടിപൂരമാണ്.എന്നാൽ മിക്ക കടകളിലും സാധനങ്ങൾ മേടിക്കാൻ ബുദ്ധിമുട്ടും, കൈ പൊള്ളുന്ന വിലയാണ് ഈ പ്രാവശ്യം പലരും ഈടാക്കുന്നത്.ഏതെടുത്താലും നൂറിനു മുകളിൽ തുകയാണ്.തുക കൂടുമ്പോൾ കോളിറ്റിക്കനുസരിച്ചുള്ള മൂല്യം ഇല്ല, എന്നാൽ കുട്ടികൾ വാശി പിടിച്ചാൽ ഉത്സവം അല്ലേ മേടിച്ചു കൊടുക്കും. വേണമെങ്കിൽ മേടിച്ചാൽ മതിയെന്ന് കടക്കാരുടെ പക്ഷം.
ആറാട്ട് കടവിനോട് അടുത്ത് കുട്ടികൾക്കായുള്ള മിനി പാർക്ക് ഈ വർഷത്തെ വ്യത്യസ്തതയാണ്.അത്യാവശ്യമൊന്ന് പാർക്കിൽ പോകണമെങ്കിൽ കോട്ടയത്തോ പാലായിലോ ചങ്ങനാശ്ശേരിയിലോ ചെല്ലണം. എന്നാൽ ഈ വർഷം ഉത്സവത്തിന് മിനി പാർക്ക് ഒരുക്കിയിരിക്കുകയാണ് അടൂർ സ്വദേശികൾ.
സ്കൂട്ടറിൽ കയറാം, കാർ ഓടിക്കാം,ജമ്പിങ് ചെയ്യാം,സ്ലൈഡിങ് നടത്താം, ചെറിയ കുളത്തിലൂടെ ബോട്ടിൽ യാത്ര ചെയ്യാം തുടങ്ങി നിരവധി ഐറ്റംങ്ങളാണ് കുട്ടികൾക്കായി ക്രമീകരിച്ചിരിക്കുന്നത്. ഓരോന്നിനും 50 രൂപയാണ് ഫീസ്.
| Group63 |







