കൊടുങ്ങൂർ: മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ കാലങ്ങളിലെ പൂരകാഴ്ച്ചകളുടെ വ്യത്യസ്ത ചിത്രങ്ങളും ,ചിത്രകലാ സ്കൂൾ ഓഫ് ആർട്ട്സിലെ കുട്ടികളുടെ കുഞ്ഞ് കൈകളിൽ വിരിഞ്ഞ പൂര വര ചിത്രങ്ങളും, ക്യാമറ കണ്ണുകളിൽ പതിഞ്ഞ മികവാർന്ന ചിത്രങ്ങളുടെയും കരകൗശലങ്ങളുടെയും പ്രദർശനമാരംഭിച്ചു. ക്ഷേത്ര മൈതാനത്തിനോട് ചേർന്ന് കിഴക്കേ നടയിലാണ് പൂരം കലാഗ്രാമം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ചിത്രകാരൻ ഡിവിഞ്ചി സുനിലും, വിനയനും, വാഴൂർ രാജുവുമാണ് ഈ കലാവിരുന്ന് ഒരുക്കിയിരിക്കുന്നത്.
വ്യക്ത്യസ്തമായ അനുഭവമാണ് പൂരം കലാഗ്രാമത്തിൽ എത്തുന്നവർക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നത്. പൂരവര ചിത്രപ്രദർശനം കാണുന്നതിന് നിരവധി ആളുകൾ എത്തിതുടങ്ങി.
കൊടുങ്ങൂരമ്മയുടെ ഛായാചിത്രങ്ങളും പൂരകലാഗ്രാമത്തിൽ ലഭ്യമാണ്. കൊടുങ്ങൂർ പൂരത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ വേറിട്ട കാഴ്ച്ച ഒരുക്കുന്നതെന്നും, വരും കാലങ്ങളിൽ വ്യത്യസ്തമായ അനുഭവങ്ങളും, പൂര മാഹാത്മ്യവും, ചിത്രകലയും കൂടുതൽ മികവാർന്ന രീതിയിൽ പ്രദർശിപ്പിക്കുന്നതിനും എല്ലാവരിലേക്കും എത്തിക്കുന്നതിനും കലാഗ്രാമം പ്രചോദനമാകട്ടെയെന്ന് ഡാവിഞ്ചി സുനിൽ പറഞ്ഞു.


