കൊടുങ്ങൂർ ദേവീക്ഷേത്രത്തിൽ ഉത്സവബലി ദർശനത്തിന് അഭൂതപൂർവ്വമായ തിരക്ക്.മേജർ കൊടുങ്ങൂർ ദേവി ക്ഷേത്ര ഉത്സവo അഞ്ചാം ദിനത്തിലേക്ക് എത്തുമ്പോൾ ഉത്സവ ബലിദർശനത്തിനും,പ്രസാദമൂട്ടിനും മുമ്പില്ലാത്തതിനേക്കാൾ വളരെയധികം തിരക്ക് അനുഭവപ്പെട്ടു.അഭീഷ്ട വരദായിനിയും ഈ നാടിൻ്റെ പരദേവതയുമായ കൊടുങ്ങൂരമ്മയുടെ ഈ വർഷത്തെ തിരുവുത്സവം വാഴൂരിന് മാത്രമല്ല, കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് അനേകം ഭക്തരാണ് ഉത്സവം തുടങ്ങി ഒരോ ദിവസവും ഒഴുകി എത്തുന്നത്.
![]() |
| ഉത്സവബലി ദർശനം |
വരും ദിവസങ്ങളിൽ ഉത്സവബലി ദർശനത്തിനും, എട്ടാം ഉത്സവദിനത്തിലെ മഹാപ്രസാദമൂട്ടിനും തിരക്ക് കൂടാൻ സാദ്ധ്യത കൂടുതലായിരിക്കുമെന്ന് ഉപദേശക സമിതി പ്രസിഡൻറ് രഘുരാജും സെക്രട്ടറി റെനീഷ് കുമാറും പറഞ്ഞു. എത്ര തിരക്കുകൾ വന്നാലും ഉത്സവബലിദർശനം നടത്തുന്നതിന് ഭക്തർക്ക് അവസരം ഒരുക്കിയിട്ടുള്ളതായി ക്ഷേത്രോപദേശക സമിതി അംഗം കെ.എസ്. ഹരികുമാർ പറഞ്ഞു.
| Group63 |



