ഇനി കാത്തിരിക്കാൻ ദിവസങ്ങൾ ഇല്ല,കൊടുങ്ങൂരിലെ ഓരോതരിമണ്ണും പൂരത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു . കൊടുങ്ങൂരിനെ ആനന്ദ നിർവൃതിയിൽ ആറാടിക്കാൻ പൂരം പടിവാതിൽക്കൽ എത്തിയിരിക്കുന്നു.
കാത്തിരിക്കാം ഇനി ഏതാനും മണിക്കൂറുകൾ മാത്രം.മേജർ കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തിന് നാളെ കൊടിയേറുകയാണ്. ഇനി വാഴൂർ ഉത്സവ ദിനങ്ങളിലേക്ക്.ഒരു ദേശത്തിൻറെ ആഘോഷമായി , കൊടുങ്ങൂർ പൂരം ജാതിമതഭേദമന്യേ എല്ലാവരും പങ്കെടുക്കുമ്പോൾ വിണ്ണിനും മണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദമേകുന്നു.
ഈ വർഷത്തെ കൊടിക്കൂറയും കൊടികയറും വഴിപാടായി സ്വീകരിച്ച്, തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി മുഖ്യപ്പുരത്തില്ലം ബ്രഹ്മശ്രീ ശ്രീവത്സൻ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും തൃക്കൊടിയേറ്റ് 5.30ന്
തിരുവരങ്ങിൽ വൈകിട്ട് 7ന് ഭദ്രദീപ പ്രകാശനം, 8 മണി മുതൽ 9 വരെ ഓട്ടൻതുള്ളൽ - അവതരണം: ശ്രീവത്സം പ്രഫുൽ കുമാർ.
9 മണി മുതൽ ഫ്യൂഷൻ ഡാൻസ്, അവതരണം: ഗായത്രി സ്വരൂപ് പനച്ചിക്കമുകളേൽ.
9.15 മുതൽ 9.45 വരെ തിരുവാതിര, അവതരണം: ശ്രീദേവി തിരുവാതിരകളി സംഘം.
10.മുതൽ സൂര്യാസ്തപ്പർ സ്റ്റാർ സിംഗർ ഫൈനലിസ്റ്റും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫൈനലിസ്റ്റും ആയ ജറിൽ ഷാജി നയിക്കുന്ന കൊച്ചിൻ കലാമന്ദിറിൻ്റെ ഗാനമേള.
| Group63 |



