നെടുംകുന്നം: വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കിസാൻ മേളയിൽ വാഴൂർ പഞ്ചായത്തിൽ നിന്നുള്ള മികച്ച കർഷകനായി വി കെ. മനോജ് വടകരയെ തെരഞ്ഞെടുത്ത് കേരള സർക്കാർ കർഷക ക്ഷേമ വകുപ്പ് ആദരിച്ചു. വാഴൂരിലെ അറിയപ്പെടുന്ന കർഷകനായ മനോജ് 10000 മൂട് കപ്പ, 3000 ഏത്തവാഴ, ചേന, കാച്ചിൽ, ചേമ്പ്, പച്ചക്കറി തുടങ്ങിയ വിവിധയിനം കൃഷികളാണ് പാട്ടത്തിനെടുത്ത 7 ഏക്കർ സ്ഥലത്തായി ചെയ്യുന്നത്.
നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ നെടുംകുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവി വി സോമൻ മനോജിനെ ആദരിച്ചു.കർഷകർ ഉത്പാദിപ്പിച്ച നിരവധി ഉത്പന്നങ്ങൾ കർഷകർ മേളയിൽ പ്രദർശനം നടത്തുകയും വിൽപ്പന നടത്തുകയും ചെയ്തു.ബ്ളോക്ക് പ്രസിഡന്റ് മുകേഷ് കെ മണിയുടെ അദ്ധ്യക്ഷതയിൽ ചീഫ് വിപ്പ് എൻ ജയരാജ് എംഎൽഎ കർഷക സമ്മേളനം ഉത്ഘാടനം ചെയ്തു.
| Group63 |

