വാഴൂർ: വനിതാദിനാഘോഷം പാട്ടും, ഡാൻസും ,റാലിയും, ദീപം തെളിയിച്ചും ആഘോഷമാക്കി വാഴൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടുംബശ്രീ എ ഡി എസ് പ്രവർത്തകർ.പുളിക്കൽ കവല വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ സി ഡി എസ് മെമ്പർ ജോളി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.ഗിരിദീപം കോളേജ് അധ്യാപിക ആൻ മേരി ജേക്കബ് ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡി സേതുലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.ജോസ് കെ ചെറിയാൻ ആശംസകൾ അർപ്പിച്ചു. സെൻറ് പോൾസ് ഹൈസ്കൂൾ അധ്യാപിക ജയമോൾ സി ചാക്കോ മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധു ചന്ദ്രൻ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അസിൻ നാടോടി നൃത്തം അവതരിപ്പിച്ചു.ജയശ്രീ ഗാനം ആലപിച്ചു.
തുടർന്ന് പുളിക്കൽ കവലയിലേക്ക് വർണ്ണാഭമായ റാലി നടത്തി.
▶️news update pulickalkavala: വനിതാദിനാഘോഷം ആഘോഷമാക്കി വാഴൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടുംബശ്രീ എ ഡി എസ് പ്രവർത്തകർ
https://youtu.be/YxAHrPObCKE
പുളിക്കൽകവലയിലെത്തിയ റാലിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി റെജി ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ജിബി വർഗീസ് പൊടിപ്പാറ അധ്യക്ഷത വഹിച്ചു.
▶️Womens Day l വനിതാദിനാഘോഷം l വാഴൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് l ദീപം തെളിയിച്ച് ആഘോഷിച്ചു
https://youtu.be/7-aGc3817EE
ബ്ലോക്ക് മെമ്പർ പി എം ജോൺ, വൈസ് പ്രസിഡൻറ് സിന്ധു ചന്ദ്രൻ, അഡ്വ. ബൈജു കെ ചെറിയാൻ,സുബിൻ നെടുമ്പുറം, ഡി സേതുലക്ഷ്മി എന്നിവർ ആശംസകൾ അർപ്പിച്ചു.എ ഡി എസ് ,സി ഡി എസ് പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി നൂറുകണക്കിന് വനിതകൾ പങ്കെടുത്തു.
| Group63 |

