കാഞ്ഞിരപ്പള്ളിയിൽ ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോട്ടയം നട്ടാശേരി ഞണ്ടുപറമ്പിൽ വേണുവിന്റെ മകൻ അനന്ദു വേണു ആണ് മരിച്ചത്.
എകെജെഎം സ്കൂളിനു സമീപം വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനായി അമിത വേഗത്തിൽ എതിർദിശയിലൂടെ കടന്നു വന്ന കാർ എതിരെയെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.അനന്ദുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
| Group63 |


