കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, പൊൻകുന്നം, മുണ്ടക്കയം എന്നിവിടങ്ങളിൽ രണ്ടായിരം രൂപയുടെ വ്യാജ നോട്ടു നൽകി തട്ടിപ്പു നടത്തിയ കങ്ങഴ സ്വദേശിയായ യുവാവ് കാഞ്ഞിരപ്പളളിയിൽ പിടിയിലായി. മുണ്ടക്കയം, മൂന്നു സെന്റു കോളനി നിവാസി 93 കാരി ദേവയാനിയെ കബളിപ്പിച്ചതും ഇയാളാണന്ന് സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞി ദിവസം 100 ലോട്ടറി വാങ്ങി വ്യാജ നോട്ടു നൽകി ഇയാൾ കബളിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലാണ് മറ്റിടങ്ങളിൽ തട്ടിപ്പു നടത്തിയത്. കറുകച്ചാൽ, കാഞ്ഞിരപ്പള്ളി, പൊൻകുന്നം പൊലീസ് കേസെടുത്തിരുന്നു.
| Group63 |


