വാഴൂര്‍ ഗവ.എന്‍.എസ്.എസ്.എല്‍.പി. സ്‌കൂളിന് പുതിയ കെട്ടിടത്തിന് രണ്ടാം ഘട്ടമായി 88 ലക്ഷം രൂപ അനുവദിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ആദ്യഘട്ടമായി 1 കോടി 39 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ത്തിയായതാണ്. രണ്ടാം ഘട്ടത്തിന്റെ സാങ്കേതികാനുമതി നല്‍കി ഉടന്‍ തന്നെ നിര്‍മ്മാണം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.
| Group63 |


