മണിമലയിൽ വൈദ്യുതി പോസ്റ്റ് തലയിൽ വീണു KSEB താൽക്കാലിക ജീവനക്കാരൻ മരിച്ചു.ലോറിയിലേക്ക് വൈദ്യുതി പോസ്റ്റ് കയറ്റുന്നതിനിടെ ആണ് പോസ്റ്റ് തലയിലേക്ക് വീണത്.ചെറുവള്ളി കാവുംഭാഗംകല്ലനാനിക്കൽ ചന്ദ്രകുമാർ (45 ) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ചന്ദ്രകുമാറിനെ മണിമലയിലെ സ്വകാര്യാശുപത്രിയിലും, തുടർന്ന് കാഞ്ഞിരപ്പള്ളി 26-ലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ വൈകിട്ട് നാല് മണിക്ക് മണിമല മൂലേപ്ലാവിൽ വെച്ചായിരുന്നു അപകടം.മൃതദേഹം മേരിക്യൂൻസ് ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം പോസ്റ്റ് മാർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടക്കും. ഭാര്യ ബിന്ദു. മക്കൾ: ശരൺ, കാർത്തിക (പഴയിടം സെന്റ് മൈക്കിൾസ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി, കീർത്തന (അംഗൻവാടി വിദ്യാർഥിനി ) .
| Group63 |


