പാമ്പാടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഓടിച്ചിരുന്ന കുമരകം സ്വദേശി ജോസഫിനാണ് പരിക്കേറ്റത്.പാമ്പാടി എട്ടാം മൈലിൽ ഉച്ചക്ക് 12:30 ഓടെ ആയിരുന്നു അപകടം. കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
| Group63 |

