വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി ഡി എസും, ജെൻഡർ റിസോഴ്സ് സെൻറർന്റെയും ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. വനിതകൾക്കും കുട്ടികൾക്കുമായി ജനകീയാസൂത്രണപദ്ധതിപ്രകാരം സ്വയംരക്ഷകരാട്ടെയിലൂടെ എന്നപദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് വിപി റെജി ഉദ്ഘാടനം നിർവഹിച്ചു.ഗവൺമെൻറ് ഹൈസ്കൂൾ വാഴൂർ, എസ് വി ആർ വി എൻഎസ്എസ് ഹൈസ്കൂൾ വാഴൂർ, സെൻറ് പോൾസ് ഹൈസ്കൂൾ വാഴൂർ തുടങ്ങിയ സ്കൂളുകളിൽ നിന്ന് നൂറിൽപരം പെൺകുട്ടികൾ കരാട്ടെയിലെ സ്വയം പ്രതിരോധ ക്ലാസിൻറെ ഭാഗമായിമാറി.
ഡി സേതുലക്ഷ്മി അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ പഞ്ചായത്ത് വനിതാവികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകാന്ത് പി തങ്കച്ചൻ,വാഴൂർഗ്രാമപഞ്ചായത്ത് മെമ്പർ അജിത്ത്കുമാർ,വിവിധ വാർഡുകളിലെ മെമ്പർമാർ, ICDSസൂപ്പർവൈസർ ജലജ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയംജില്ലാകരാട്ടെ ലേഡി ചീഫ്ഇൻസ്ടകറായ സെൻസിസോണിയരതിഷ്,കരാട്ടെനാഷണൽ കോച്ചും, ജില്ലാചീഫ്ഇൻസ്ട്രകറായസെൻസിരതിഷ് കെ പി എന്നിവർക്ലാസുകൾ എടുത്തു.
| Group63 |

