വാഴൂർ ബ്ലോക്ക് പഞ്ചായത്തിന് 28.50 കോടിയുടെ ബജറ്റ്. ആരോഗ്യം, കൃഷി, ഭവന നിർമ്മാണം, കുടിവെള്ള , എന്നീ മേഖലകൾക്ക് മുൻതൂക്കം നൽകി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 2023 -24 വാർഷിക പദ്ധതി പ്രകാരം 28.50 കോടി രൂപ വരവും 24.43 കോടി രൂപ ചെലവും 7.02 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രഞ്ജിനി ബേബി അവതരിപ്പിച്ചത്.ഉൽപ്പാദന മേഖലയിൽ 51.65 ലക്ഷവും പശ്ചാത്തല മേഖലയിൽ 43.04 ലക്ഷം രൂപയും സേവന മേഖലയിൽ 1.20 കോടി രൂപയും ആണ് വകയിരുത്തിയിട്ടുള്ളത്.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കും കാത്ത് ലാബിന്റെ അനുബന്ധ ചെലവുകൾക്കുമായി 1.52 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ദുർബല വിഭാഗങ്ങളുടെ ഭവന നിർമ്മാണത്തിനായി 83.83 ലക്ഷം രൂപയും ബജറ്റിൽ ഉൾക്കൊള്ളിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി എം ജോൺ, ലത ഷാജൻ, സെക്രട്ടറി പി എൻ സുജിത്ത് തുടങ്ങിയവർ സംസാരിച്ചു
| Group63 |


