വാഴൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എഡിഎസ് ന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ വനിതാദിനാഘോഷo നടന്നു.വാർഡ് മെമ്പർ നിഷാ രാജേഷ് സ്വാഗതം പറഞ്ഞു. രഞ്ജിനി അജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിന്ധു ചന്ദ്രൻ ആശംസകൾ അർപ്പിച്ചു.മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു. സാമൂഹ്യ മാധ്യമങ്ങളും വനിതകളും എന്ന വിഷയത്തെ ആസ്പദമാക്കി രാജേഷ് മണിമല ക്ലാസ് നയിച്ചു.വാർഡിലെ എഡിഎസ് ,കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.
| Group63 |

