സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകി സിഡബ്ലിയൂആർഡിഎമ്മിലെ ശാസ്ത്രജ്ഞർ. വരും ദിവസങ്ങളിൽ മഴ ലഭിച്ചില്ലെങ്കിൽ അന്തരീക്ഷ ബാഷ്പീകരണം ഉയരുകയും ജലസ്രോതസ്സുകളിലെ ജലനിരപ്പ് വൻതോതിൽ ഉയരുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.കാസർകോട്,പാലക്കാട്,കോഴിക്കോട്,മലപ്പുറം,തൃശൂർ ജില്ലകളിൽ ഭൂഗർഭ ജലനിരപ്പ് ഏറെ താഴ്ന്ന നിലയിലാണ്. ഇവിടങ്ങളിൽ ജലവിനിയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടതായി വരും. അന്തരീക്ഷ താപനില കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്ന നിലയിലാണ്. പാലക്കാട് ജില്ലയിൽ രാത്രിയിലെ താപനിലയിൽ 2.9 ഡിഗ്രി വർധനവാണ് ഉണ്ടായത്.
Group63 |