വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ എ ഡി എസ്, കുടുംബശ്രീയും സംയുക്തമായി വനിതാദിനാഘോഷവും വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.കൊച്ചുകാഞ്ഞിരപ്പാറ ഗവൺമെൻറ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി അധ്യക്ഷത വഹിച്ചു.
വനിതാ ദിനാഘോഷ സമ്മേളനം സോഷ്യൽ മീഡിയയിലൂടെ ജനശ്രദ്ധ ആകർഷിച്ച അഡ്വ. അനശ്വര ഹരി ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ക്യാമ്പിൻറെ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം ജോൺ നിർവ്വഹിച്ചു.
വാഴൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡി സേതുലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി.മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു. വനിതാ ദിനാഘോഷത്തിൻറെ ഭാഗമായി വാർഡിലെവിവിധ ഭാഗങ്ങളിൽ നിന്ന് കുടുംബശ്രീ പ്രവർത്തകർ,എ ഡി എസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വാഴൂർ ഹോമിയോ ഡിസ്പെൻസറിയിലെ ഡോ. സജിമോൻ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.വാർഡിലെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി വയോജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.
| Group63 |

