സംസ്ഥാനത്ത് എച്ച് 1 എൻ 1 കേസുകളിൽ വർധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 6 എച്ച് 1 എൻ 1 കേസുകളാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം,കോട്ടയം,ആലപ്പുഴ,എറണാകുളം,പാലക്കാട് ജില്ലകളിലാണ് പുതിയ കേസുകൾ. രണ്ടെണ്ണം ആലപ്പുഴയിലാണ്.ഇതിനിടെ രാജ്യത്ത് ആശങ്ക പരത്തുന്ന എച്ച് 3 എൻ 2 വൈറസിൻ്റെ വ്യാപനത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വൈറസ് ബാധിച്ച് 2 പേർ ഇന്ത്യയിൽ മരണപ്പെട്ടിരുന്നു. ഇതുവരെ 400ലധികം പേർക്ക് രോഗം ബാധിച്ചതായാണ് കണക്കുകൾ.
ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി.ഇതിന് പുറമെ വയറിളക്ക രോഗവും ചിക്കന്‍ പോക്‌സും നേരിയ തോതില്‍ വര്‍ധിക്കുന്നുണ്ട്. ഇതിനെതിരെ കൃത്യമായ ജാഗ്രത വേണം. വയറിളക്കം ഉണ്ടായാല്‍ ഉടനെ ആശുപത്രിയില്‍ പോകണം-വീണാ ജോര്‍ജ് പറഞ്ഞു. മലപ്പുറം ജില്ലയില്‍ ചുങ്കത്തറയില്‍ 11 കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്. വേനല്‍ക്കാലത്ത് മലിനമായ വെള്ളം ഉപയോഗിക്കുന്ന സാഹചര്യമുണ്ടാവരുതെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന ശക്തമാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പനിയുമായി ആശുപത്രിയില്‍ എത്തുന്നവരുടെ സ്രവം പരിശോധിക്കണം. 11 മണി മുതല്‍ 3 മണി വരെ പുറത്ത് വെയിലില്‍ ജോലി ചെയ്യരുതെന്നും നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
| Group63 |

