| പ്രതീകാത്മക ചിത്രം |
വാഴൂർ : കാപ്പുകാട് മാനിന്റെ വിളയാട്ടം.കാപ്പുകാടിൻറെ വിവിധ പ്രദേശങ്ങളിൽ മാനിനെ കണ്ടതായി നാട്ടുകാർ. ഇന്ന് രാവിലെയാണ് സംഭവം.കാപ്പുകാട് ടാഗോർ ക്ലബ്ബിന് സമീപമുള്ള തോട്ടത്തിലൂടെ മാൻ ഓടിപ്പോവുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്.ഏതെങ്കിലും വീട്ടിൽ നിന്ന് പശുക്കുട്ടി കയറു പൊട്ടിച്ച് പോയതാകും എന്ന് കരുതി പലരും ശ്രദ്ധിക്കാതെ പോയി.എന്നാൽ വഴിയിലൂടെ ഓടുന്നത് കണ്ടപ്പോൾ മാനാണ് എന്ന ഉറപ്പിന്മേൽ നാട്ടുകാർ ചുറ്റും കൂടി.വളരെ വേഗതയിൽ സമീപത്തുള്ള ഗാർഡൻ പരിസരത്തെ തോട്ടത്തിലേക്ക് ഓടിമറഞ്ഞു.കുറുനരി ആയിട്ടും, കുരങ്ങന്മാർ ആയിട്ടും,മയിൽ ആയിട്ടും, പരുന്തുകൾ ആയിട്ടും, പെരുമ്പാമ്പുകൾ ആയിട്ടും വാഴൂരിലെ ജനങ്ങൾക്ക് ഇതൊന്നും പുതുമയല്ലാതായി . എന്തായാലും വാഴൂരും വനമാകുന്നതിന്റെ ലക്ഷണമാണെന്ന് നാട്ടുകാർ പറയാതെ പറഞ്ഞു.
| Group63 |

