ചൂടിന് ആശ്വാസമായി മഴയെത്തി.നാല് മണി മുതൽ മൂടി കെട്ടിക്കിടന്ന അന്തരീക്ഷത്തുനിന്ന് ധാരയായി മഴത്തുള്ളികൾ തിമിർത്തെത്തി. വാഴൂരിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും സാമാന്യം ഭേദപ്പെട്ട മഴ ഉണ്ടായി. കാഞ്ഞിരപ്പള്ളി, മീനടം, മണിമല,പുളിക്കൽ കവല കൊടുങ്ങൂർ,പൂഞ്ഞാർ, കങ്ങഴ, പാമ്പാടി, പുതുപ്പള്ളി തുടങ്ങി കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു.മിക്ക സ്ഥലങ്ങളിലും ആശ്വാസകരമായ രീതിയിലുള്ള മഴയാണ്.അമ്ല മഴയ്ക്കു സാധ്യതയുള്ളതുകൊണ്ട് മഴ നനയരുതെന്ന് എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലക്കാര്‍ ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍ജിനീയറുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വായുവിലെ രാസ മലിനീകരണ തോത് വര്‍ധിച്ചതിനാല്‍ ഈ വര്‍ഷത്തെ ആദ്യ വേനല്‍ മഴയില്‍ രാസ പദാര്‍ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കും.
| Group63 |

