പൊതു ഇടം-11/05/23
രോഗികളെ വലച്ച് സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ പണിമുടക്ക്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ സമരം.
ഐഎംഎ, കെജിഎംഒഎ എന്നിവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരാണ് പ്രതിഷേധിക്കുന്നത്.
click here:Kerala Lottery Today Result 10.5.2023-Fifty Fifty FF-49 കേരള ലോട്ടറി ഫലം
കാഷ്വാല്‍റ്റി, ഐസിയു, ലേബര്‍ റൂം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹോമിയോ ഡോക്ടര്‍മാരും ഇന്ന് പ്രതിഷേധ ദിനം ആചരിക്കും.
അതേസമയം സമരം ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരുടെ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 10.30 ന് ചര്‍ച്ച നടത്തും. ഐഎംഎ, കെജിഎംഒഎ അടക്കമുള്ള സംഘടനകളെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. യോഗത്തില്‍ പങ്കെടുക്കുമെന്ന് ഐഎംഎ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
.jpeg)



