പൊതു ഇടം-10/05/23
കോഴിക്കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24), രണ്ടര വയസ്സുകാരൻ മകന്‍ അന്‍വിഖ് എന്നിവരാണ് മരിച്ചത്. എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ ചൊവ്വാഴ്ച്ച രാത്രി 12:30-യോടെയാണ് അപകടം.
click here: Kerala Lottery Today Result 9.5.2023, SS-364 Sthree Sakthi Winners കേരള ലോട്ടറി ഫലം
അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അതുലിന്റെ ഭാര്യ മായയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുല്‍.
കൊയിലാണ്ടിയിലുള്ള ബന്ധുവിന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അതുലും കുടുംബവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍, കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറിലെ നാലുപേര്‍ അടക്കം ആറുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.jpeg)

