മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറ പ്രവർത്തനമാരംഭിച്ചപ്പോൾ മുതൽ രസീത് വീട്ടിൽ കിട്ടിയവരിൽ പലരുമുണ്ട്. പലരും ശ്രദ്ധയോടുകൂടി നിരത്തുകളിൽ വാഹനം ഓടിക്കാനും തുടങ്ങി.
click here- കേരള ലോട്ടറി ഫലം:Kerala Lottery Today Result 9.5.2023, SS-364 Sthree Sakthi Winners
ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു സ്ത്രീയുമായി യാത്ര ചെയ്ത പുരുഷൻ, ഫോട്ടോ സഹിതം രസീത് വീട്ടിൽ പിന്നെ പറയാനുണ്ടോ?
ക്യാമറയിൽ പതിഞ്ഞ ചിത്രം മോട്ടർ വാഹന വകുപ്പിൽ നിന്ന് ആർ സി ഓണറായ ഭാര്യയുടെ ഫോണിലേക്കു വന്നതോടെയാണ് സംഭവം വഷളായത്.
തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചതോടെ തന്നെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും മർദിച്ചെന്നു കാട്ടി ഭാര്യ നൽകിയ പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ചിത്രം കണ്ടതോടെ സ്കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ ആരാണെന്ന് ചോദി ച്ചു ഭാര്യ ഭര്‍ത്താവുമായി വഴക്കിട്ടു.
തർക്കത്തിനൊടുവിൽ തന്നെയും കുഞ്ഞിനെയും മർദിച്ചെന്ന് ഭാര്യ പരാതി നൽകുകയും തുടര്‍ന്ന് ഭർത്താവിനെ പിടികൂടുകയും ചെയ്തു. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയിൽ ഹാജരാക്കി.




