പൊതു ഇടം-10/05/23
കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുറ്റാരോപിതന്‍റെ കുത്തേറ്റ ഡോക്ടർ മരിച്ചു. കോട്ടയം മുട്ടുചിറ സ്വദേശിനിയായ ഹൗസ് സർജൻ ഡോ. വന്ദന (25) ആണ് മരിച്ചത്. വൈദ്യ പരിശോധനക്കെത്തിച്ച അക്രമി സന്ദീപ് എന്ന അധ്യാപകന്‍റെ കുത്തേറ്റാണ് ഡോക്ടർ മരിച്ചത്.
👉ഇവിടെ ക്ലിക്ക് ചെയ്യൂ:Kerala Lottery Today Result 9.5.2023, SS-364 Sthree Sakthi Winners കേരള ലോട്ടറി ഫലം
👉ഇവിടെ ക്ലിക്ക് ചെയ്യൂ:ജീവകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായ മത്തൻ,നമുക്ക് നൽകുന്ന ഗുണങ്ങളെ കുറിച്ച് അറിയാം
👉ഇവിടെ ക്ലിക്ക് ചെയ്യൂ:കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു,ആറുപേര്‍ക്ക് പരിക്ക്
👉ഇവിടെ ക്ലിക്ക് ചെയ്യൂ:നിങ്ങൾ നിരീക്ഷണത്തിലാണ്! ഭർത്താവ് ടൂ വീലറിൽ മറ്റൊരു സ്ത്രീക്കൊപ്പം; നോട്ടീസ് ഭാര്യക്ക്,ഒടുവിൽ കൂട്ടത്തല്ല്
സർജിക്കൽ കത്രിക ഉപയോഗിച്ച് മുതുകത്തും മുഖത്തും കുത്ത് ഏറ്റിരുന്നു തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡോക്ടർക്ക് പുറമെ പൊലീസുകാർ ഉൾപ്പെടെ മറ്റ് നാല് പേരെയും പ്രതി ആക്രമിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് സന്ദീപ്. ഡീ അഡിക്‌ഷൻ സെന്ററിൽനിന്ന് എത്തിയ സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയില്‍ കാലിനു മുറിവേറ്റിരുന്നു.
തുടര്‍ന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു.



