കോട്ടയo വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് കുടുംബത്തിലെ 3 പേർ മരിച്ചു. മുളന്തുരുത്തി അരയങ്കാവ് സ്വദേശി ജോൺസൺ, മകൻ, ജോൺസന്റെ സഹോദരന്റെ മകൾ എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി. കുടുംബത്തിലെ ഒൻപത് പേരാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. മൂന്ന് പേർ ഒഴുക്കിൽപെടുകയായിരുന്നു.



