
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
സംസ്ഥാനത്ത് ഇന്ന് മൂന്നുപേർ കുഴഞ്ഞുവീണ് മരിച്ചു. സൂര്യാഘാതമാണെന്നാണ് സംശയം. കോട്ടയത്തും പാലക്കാടുമാണ് കുഴഞ്ഞുവീണ് മരണം ഇന്നലെ റിപ്പോർട്ട് ചെയ്തത്.വൈക്കം കായലോര ബീച്ചിൽ ക്രിക്കറ്റ് കളിക്കാനെത്തിയ 35കാരൻ കുഴഞ്ഞുവീന്ന് മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷെമീർ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചമുതൽ യുവാവും സംഘവും ഇവിടെ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. വൈകിട്ട് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
.jpg)




