Vazhoor24x7 | 2026 ജൂൺ 12, l By: Arun Kumar S
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് ജൂൺ 15 തിങ്കളാഴ്ച തുടക്കം. രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു.
പ്രധാന കാര്യങ്ങൾ:തുടങ്ങുന്നത്: ജൂൺ 15 തിങ്കളാഴ്ച രാവിലെ 8.30 മുതൽ
എവിടെ: തമ്പാനൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഏത് ബസിൽ: ടൗൺ ടു ടൗൺ ഉൾപ്പെടെ 'ഓർഡിനറി' എന്നെഴുതിയ എല്ലാ ബസുകളിലും സൗജന്യം ലഭിക്കും. സിറ്റി ഫാസ്റ്റ് ബസുകളിൽ സൗജന്യമില്ല.
എങ്ങനെ തിരിച്ചറിയാം: സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകളിൽ 'പ്രിയദർശിനി' സ്റ്റിക്കർ പതിക്കും.
ആദ്യ സർവീസ്: ഉദ്ഘാടന ദിവസത്തെ ആദ്യ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും.
.jpg)



