Vazhoor24x7 | 2026 ജൂൺ 12, l By: SVG
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന ആശ്വാസകിരണം പദ്ധതിയിൽ തുടർ ധനസഹായം ലഭിക്കാൻ ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു.നിലവിൽ ധനസഹായം ലഭിക്കുന്നവർ www.socialsecuritymission.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
v
2018 ഏപ്രിൽ 1 മുതൽ അപേക്ഷ നൽകിയിട്ടും ഇതുവരെ ധനസഹായം ലഭിക്കാത്തവർക്ക് പുതുക്കിയ വ്യക്തി വിവരങ്ങളും ലൈഫ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും ഹാജരാക്കാനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടി.നിശ്ചിത സമയത്തിനകം രേഖകൾ സമർപ്പിക്കാത്ത ഗുണഭോക്താക്കൾക്ക് രേഖകൾ ഹാജരാക്കുന്ന മാസം മുതലുള്ള തുക മാത്രമേ അനുവദിക്കൂ എന്ന് സാമൂഹ്യ സുരക്ഷാ മിഷൻ വ്യക്തമാക്കി.കൂടുതൽ വിവരങ്ങൾക്ക്: 0471-2341200, ടോൾ ഫ്രീ: 1800-120-1001
വെബ്സൈറ്റ്: www.socialsecuritymission.gov.in




