![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
മണിമലയാറ്റിൽ വീണ് യുവാവിനെ കാണാതായി. സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ യുവാവാണ് അപകടത്തിൽപ്പെട്ടത്. കോത്തലപ്പടി സ്വദേശിയായ ബിജിയാണ് അപകടത്തിൽപ്പെട്ടത്.ആറിൻ്റെ ഇരുകരകളിലേയ്ക്കും നീന്തുന്നതിനിടെ മണിമലയാറ്റിലെ കയത്തിൽ യുവാവ് മുങ്ങി താഴുകയായിരുന്നു എന്ന വിവരമാണ് ലഭിക്കുന്നത്. ഫയർഫോഴ്സും, ഈരാറ്റുപേട്ട എമർജൻസി ടീം അംഗങ്ങളുമാണ് തിരച്ചിൽ നടത്തിയത് . 40 അടിയിലേറെ താഴ്ചയുള്ള കയമാണിത്. യുവാവിനെ കണ്ടെത്താനായില്ല. മണിമല മൂലേ പ്ലാവ് എസ് ഇ ടി എം സ്കൂളിന് സമീപമാണ് സംഭവം.ബിജി വെൽഡിംഗ് തൊഴിലാളിയാണ്.






