
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
കോട്ടയം പാമ്പാടിയിൽ ക്ഷേത്രത്തിന്‍റെ കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു.പാമ്പാടി വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍റെ കുളത്തിൽ ആണ് അപകടം ഉണ്ടായത്.വെളളൂർ നൊങ്ങൽ സ്വദേശി വരവുകാലായിൽ ദീപു (28) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ദീപുവും മൂന്ന് സുഹൃത്തുക്കളും ചേർന്ന് അടച്ചിട്ട ക്ഷേത്രക്കുളത്തിന്‍റെ വാതിൽ തുറന്ന് അതിൽ ഇറങ്ങി കുളിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
.jpg)




