![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നവീകരിച്ച എക്സ്റേ വിഭാഗം പ്രവർത്തനം ആരംഭിച്ചു.പുതിയ കെട്ടിടത്തിൽ അത്യാഹിത വിഭാഗം അടക്കം സ്ഥിതി ചെയ്യുന്ന ഒന്നാമത്തെ നിലയിൽ ആധുനിക നിലവാരത്തോടെയുള്ള എക്സ്റേ വിഭാഗം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ 30 ലക്ഷം രൂപ ചെലവഴിച്ചാണ് മെഷീനടക്കം വാങ്ങി എക്സ്റേ ലാബ് സജ്ജമാക്കിയത്.പുതിയ എക്സറേ യൂണിൻ്റെ നിർമ്മാണ ഘട്ടത്തിൽ സാങ്കേതികമായ കാലതാമസമുണ്ടായെന്നും, ഇവയെല്ലാം വേണ്ട രീതിയിൽ പരിഹരിച്ചാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത് ഇതോടൊപ്പം പുതിയ ദന്തൽ എക്സറേയുടെ പ്രവർത്തനവും ആരംഭിച്ചു.
നവീകരിച്ച എക്സ്റേ വിഭാഗത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് കെ മണി നിർവ്വഹിച്ചു.
കെ.എസ് ശ്രീജിത്ത്,മിനി സേതുനാഥ്,രഞ്ജിനി ബേബി,ലതാ ഉണ്ണികൃഷ്ണൻ, വാർഡ് മെംബർ ആന്‍റണി മാർട്ടിൻ, ആശുപത്രി സുപ്രണ്ട് സാവൻ സാറാ മാത്യു, നഴ്സിംഗ് സൂപ്രണ്ട് സെലിൻ.കെ.സുജിത്ത് ആശുപത്രി വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.






