![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
കെ കെ റോഡിൽ നെടുമാവ് ജംഗ്ഷന് സമീപം കെഎസ്ആർടിസിയും ആംബുലൻസും കൂട്ടിയിടിച്ചു. കോട്ടയത്തുനിന്ന് വന്ന കെഎസ്ആർടിസിയും പൊൻകുന്നം ഭാഗത്തുനിന്ന് വന്ന ആംബുലൻസ് ആണ് കൂട്ടിയിടിച്ചത്. ദിശ തെറ്റി കയറി വന്ന ആംബുലൻസ് കെഎസ്ആർടിസിക്ക് നേരിട്ട് ഇരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ അടക്കമുള്ളവർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ 11:30 യോടു കൂടിയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ ഉടൻതന്നെ മറ്റ് ആംബുലൻസുകൾ എത്തിച്ച് ഹോസ്പിറ്റലിലേക്ക് മാറ്റി.
ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻവശം പൂർണ്ണമായും തകർന്നു. എയ്ഞ്ചൽ എന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ പൊൻകുന്നം ഇരവികുളം സാബു (52), ആംബുലൻസിലുണ്ടായിരുന്ന രോഗി കട്ടപ്പന പാടച്ചിറ മോളി, ബന്ധുക്കളായ കൂട്ടിക്കല്‍ കുമ്ബുക്കല്‍ സാബു, മൂലയില്‍ രാഹുല്‍ സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ബസ്സിലെ യാത്രക്കാർക്കും നിസ്സാരമായ പരിക്കുകളുണ്ട്. പള്ളിക്കത്തോട് പൊലീസ് ,ഹൈവേ പോലീസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിക്കുകയും, വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തത്.






