![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
പി പി റോഡിൽ അപകടം തുടർക്കഥയാകുന്നു . തിങ്കളാഴ്ച രാത്രി എട്ടരയോടെ പാലാ-പൊൻകുന്നം റോഡിൽ കൂരാലിയിൽ കാറിടിച്ച് മിനി ലോറിയുടെ പിന്നിലെ ടയറുകളും ആക്‌സിലും തെറിച്ചുപോയി. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലുമിടിച്ചു. കാർ ഓടിച്ചിരുന്ന ഇളങ്ങുളം അഞ്ചാംമൈൽ കതിരോലിൽ അമൃതേശിന്(24) പരിക്കേറ്റു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.





