
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
പൊൻകുന്നo സിവിൽ സ്റ്റേഷന്റെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് സ്ഥിരമായ പരിഹാരം കണ്ടെത്തണമെന്ന് ബി ജെ പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി ജി ഹരിലാൽ ആവശ്യപ്പെട്ടു. കറണ്ട് കുടിശ്ശിക നൽകാത്തതിനെ തുടർന്ന് സിവിൽ സ്റ്റേഷൻ കുടിവെള്ള വിതരണവും നിലച്ചിരിക്കുകയാണ്. നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനിൽ നൂറുകണക്കിന് ആളുകളാണ് ദിവസേന എത്തിച്ചേരുന്നത്.
ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവഹിക്കാനുള്ള വെള്ളം പോലും സിവിൽ സ്റ്റേഷനിൽ ലഭ്യമല്ല. പ്രായമായ ആളുകൾക്ക് മുകളില് നിലകളിലേക്ക് എത്തുന്നതിനു വേണ്ടിയുള്ള ലിസ്റ്റ് പ്രവർത്തിക്കുന്നില്ല.
സുഗമമായ നടത്തിപ്പിന്, നടത്തിപ്പിനുള്ള കമ്മറ്റി കാര്യമായി പ്രവർത്തിക്കണമെന്നും സിവിൽ സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങളുടെയും, ഓഫീസ് ജീവനക്കാരുടെയും അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് തടസ്സം നേരിടുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും ജി ഹരിലാൽ ആവശ്യപ്പെട്ടു.


.jpeg)

