
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
ശബരിമല വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ നിലവിലെ വിജ്ഞാപനം പിൻവലിച്ചതായി സംസ്ഥാന സർക്കാർ ഹൈകോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു. നിലവിലെ വിജ്ഞാപനത്തിലെ ന്യൂനതകൾ ചൂണ്ടി കാട്ടി നൽകിയ ഹർജിയിലാണ് സർക്കാർ തിരുമാനം അറിയിച്ചത്.
തുടർന്ന് ഹർജി ജസ്റ്റിസ് വിജു എബ്രഹാം തീർപ്പാക്കി. സാമൂഹിക ആഘാത പഠനം അടക്കം പുതിയ ഏജൻസിയെ കൊണ്ട് നടത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി. നിലവിലെ വിജ്ഞാപനം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.





