2024 ജൂൺ 7 ലെ ദിവസഫലം
![]() |
| മേടം |
കുടുംബസ്വത്ത് ഭാഗംവച്ചുകിട്ടും. മത്സരങ്ങളില്‍ വിജയിക്കും. സാമൂഹ്യരംഗത്ത് ശോഭിക്കും. മോഷണശ്രമം നടക്കും. സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. പൊതുരംഗത്ത് ശോഭിക്കും. ശാസ്ത്രജ്ഞന്മാര്‍ക്ക് അംഗീകാരം ലഭിക്കും.ദോഷ പരിഹാരം - മേട രാശിക്കാര്‍ ഈ ദിവസം ഗായത്രി മന്ത്രം 108 തവണ ജപിക്കുക.
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
| ഇടവം |
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
| മിഥുനം |
വീടിന് കേടുപാടുകളുണ്ടാകും. അലങ്കാരവസ്തുക്കള്‍ വാങ്ങും. സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും. അപവാദം കേള്‍ക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. പട്ടാളക്കാര്‍ക്ക് പുതിയ ചുമതല ലഭിക്കും. സന്താനഭാഗ്യമുണ്ടാകും. യശസ് വര്‍ധിക്കും.ദോഷ പരിഹാരം: ഹനുമാന് നാളികേരം സമര്‍പ്പിക്കുക.
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
| കര്‍ക്കടകം |
ബന്ധുക്കള്‍ക്ക് ക്ലേശങ്ങളുണ്ടാകും. അയല്‍ക്കാരുമായി അഭിപ്രായഭിന്നതകളുണ്ടാകും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും. പരീക്ഷകളില്‍ വിജയിക്കും. ഭൂമി സ്വന്തമായി ലഭിക്കും. വിദേശയാത്ര നീട്ടിവയ്ക്കും.ദോഷ പരിഹാരം: ഈ ദിവസം ദുര്‍ഗ്ഗാ ദേവിയ്ക്ക് ചുവന്ന പട്ട് സമര്‍പ്പിക്കുക.
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
| ചിങ്ങം |
സാമ്പത്തിക നിലയില്‍ മാറ്റമില്ല. മേലുദ്യോഗസ്ഥന്മാരുമായി കലഹിക്കാനിടയുണ്ട്. മരുന്നുകള്‍ മൂലം വിഷമിക്കാനിടവരും. പുതിയ ജോലികിട്ടും. രോഗങ്ങള്‍ ശമിക്കും. അച്ഛെന്‍റ ആരോഗ്യം മോശമാകും. ബന്ധുക്കളുടെ സഹകരണമുണ്ടാകും.തീരുമാനങ്ങളെടുക്കുന്നതിന് മുമ്പ് മുതിര്‍ന്നവരുടെ ഉപദേശം തേടണം. ദോഷ പരിഹാരം - ചെറിയ പെണ്‍കുട്ടികള്‍ക്ക് മധുരം കൊടുക്കുക.
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
| കന്നി |
മതചടങ്ങുകളില്‍ പങ്കെടുക്കും. സാമ്പത്തിക നേട്ടമുണ്ടാകും. കൃഷി ലാഭകരമാകും. വ്യവസായം പുരോഗമിക്കും. സര്‍ക്കാരിെന്‍റ അംഗീകാരം ലഭിക്കും. ബാങ്കുദ്യോഗസ്ഥന്മാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ദൂരയാത്ര വേണ്ടിവരും.ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകണം. ദോഷ പരിഹാരം - വാഴയുടെ ചുവട്ടില്‍ നെയ് വിളക്ക് കത്തിക്കുക.
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
| തുലാം |
സ്ത്രീകള്‍ മൂലം കലഹത്തില്‍പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും. സാമ്പത്തിക നില മെച്ചപ്പെടും. വസ്ത്രവ്യാപാരികള്‍ക്ക് ലാഭമുണ്ടാകും പുതിയ ചുമതലകളേറ്റെടുക്കും. ആരോഗ്യ പ്രശ്നങ്ങളുണ്ടായേക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. ദോഷ പരിഹാരം : മഹാലക്ഷ്മിയ്ക്ക് താമരപ്പൂവ് സമര്‍പ്പിക്കുക.
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
| വൃശ്ചികം |
സഹോദരങ്ങളെ സഹായിക്കും. ഔഷധവ്യാപാരികള്‍ക്ക് ലാഭമുണ്ടാകും. വിവാഹം നിശ്ചയിക്കും. വിനോദ മത്സരങ്ങളില്‍ വിജയിക്കും. സാമ്പത്തിക വിഷമതകള്‍ മാറും. ജോലിക്കുള്ള അറിയിപ്പ് കിട്ടും. കൃഷി ലാഭകരമാകും. ദോഷപരിഹാരം: കറുത്ത നായയ്ക്ക് ഭക്ഷണം കൊടുക്കുക
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
| ധനു |
ആത്മീയപരമായി കൂടുതല്‍ ചിന്തിക്കും. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് സാദ്ധ്യത. സഹപ്രവര്‍ത്തകരോട് രമ്യതയില്‍ പെരുമാറുക. ജോലിയില്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുക.ദോഷ പരിഹാരം: ഭിന്നശേഷിക്കാരെ സഹായിക്കുക
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
| മകരം |
വിദേശ സഹായം പ്രതീക്ഷിക്കാം. വൈദ്യുതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക. അയല്‍ക്കാരുമായി സൌഹൃദത്തോടെ പെരുമാറുക. അടിസ്ഥാന രഹിതമായ ആരോപണം നേരിടേണ്ടിവരും.റിസ്‌കുള്ള ജോലികള്‍ ഏറ്റെടുക്കരുത്. ദോഷ പരിഹാരം: പഞ്ചസാരയും ധാന്യവും ചേര്‍ത്ത മിശ്രിതം ഉറുമ്പുകള്‍ക്ക് നല്‍കുക
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
| കുംഭം |
ശ്രദ്ധിക്കേണ്ട ദിവസമാണ്. ഏതിലും തികഞ്ഞ ജാഗ്രത പുലര്‍ത്തുക. ദൈവിക കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തും. ഇഷ്ട ഭോജ്യം ലഭിക്കും. പണമിടപാടുകളില്‍ ജാഗ്രത പാലിക്കുക, സന്താനങ്ങളുടെ ഉന്നതിക്ക് വേണ്ടി പരിശ്രമിക്കും.പുതിയ ചില നേട്ടങ്ങള്‍ കൈവരിക്കാനാകും. ദോഷ പരിഹാരം: മത്സ്യങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുക.
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
| മീനം |
കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. പഠന വിഷയത്തില്‍ കൂടുതല്‍ താത്‌പര്യം പ്രകടിപ്പിക്കും. ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം. അയല്‍ക്കാരുമായി ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യത.ഉത്പ്പാദനത്തിലും മാര്‍ക്കറ്റിംഗിലും ഒരുപോലെ ശ്രദ്ധിക്കണം. ദോഷ പരിഹാരം: സൂര്യദേവനെ ആരാധിക്കുക.















