
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
ഇന്ത്യ - സിംബാബ്‌വെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസൺ ടീമിനൊപ്പം ചേർന്നു.കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20 മത്സരം കാണാൻ ഇന്ത്യൻ ടീമിനൊപ്പം സഞ്ജുവും ഉണ്ടായിരുന്നു. ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാം ടി20 മത്സരത്തിൽ സഞ്ജുവും ജയ്‌സ്വാളും ദുബെയും ഇന്ത്യൻ ടീമിൽ ഇടംപിടിച്ചേക്കും.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇവർക്ക് പകരം സായ് സുദർശൻ, ജിതേഷ് ശർമ്മ, ഹർഷിത് റാണ എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരുന്നത്.
സഞ്ജുവും സംഘവം എത്തിയതോടെ സായ് സുദർശനും ജിതേഷ് ശർമ്മയും ഹർഷിത് റാണയും നാട്ടിലേയ്ക്ക് മടങ്ങും.
ലോകകപ്പ് ടീമിൽ ഇടം നേടിയിരുന്നെങ്കിലും സഞ്ജുവിനും ജയ്‌സ്വാളിനും പ്ലേയിംഗ് ഇലവനിൽ ഇടം നേടാനായിരുന്നില്ല. ശിവം ദുബെ എല്ലാ മത്സരങ്ങളിലും പ്ലേയിംഗ് ഇലവനിൽ ഇടം നേടുകയും ചെയ്തിരുന്നു.





