![]() |
| ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
ജില്ലാ വാർത്തകൾ l JULY 10 l Edited & published by: anima v
കാഞ്ഞിരപ്പള്ളി: മലയോര മേഖലയുടെ ആശ്വാസ കേന്ദ്രമാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി. നൂറിലധികം കുഞ്ഞുങ്ങൾ പ്രതിമാസം ജനിക്കുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി നൂതനമായ എല്ലാ സംവിധാനങ്ങളോടും കൂടിയാണ് ഇന്ന് കാഞ്ഞിരപ്പള്ളിയുടെ ആതുര സേവനരംഗത്ത് നിലയുറപ്പിച്ചത്.
ഗൈനക്കോളജി വിഭാഗത്തിന് അഭിമാനകരമായ മറ്റൊരു മുഹൂർത്തം കൂടി. ഗൈനക്കോളജി വിഭാഗത്തിന് മാത്രമായി എമർജൻസി ഓപ്പറേഷൻ തിയേറ്റർ തുറക്കുന്നു. ജനറൽ ആശുപത്രിയുടെ ഭരണ ചുമതലയുള്ള വാഴൂർ ബ്ലോക്ക് 10 ലക്ഷം രൂപ ചെലവഴിച്ച് ഓപ്പറേഷൻ തിയേറ്ററിലേക്കു ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകി.
നേരത്തെ സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും 72 ലക്ഷം രൂപ അനുവദിച്ചു ഗൈനക്കോളജി വിഭാഗത്തിന്റെ നവീകരണവും,എമർജൻസി തിയേറ്ററിന്റെ നിർമ്മാണവും പൂർത്തീകരിച്ചിരുന്നു. ജനറൽ ആശുപത്രിയുടെ വികസന ചരിത്രത്തിലെ നാഴികക്കല്ലായ എമർജൻസി ഓപ്പറേഷൻ തിയേറ്ററിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കുകയാണ്. തീയറ്ററിന്റെ ഉദ്ഘാടനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി ഉദ്ഘാടനം നിർവഹിക്കും.
ആശുപത്രി സൂപ്രണ്ട് ഡോ.സാവൻ സാറ മാത്യൂ,ആർ.എം.ഒ ഡോ.ബിനു കെ.ജോൺ, ഗൈനക്കോളജി-ഡോ.പ്രശാന്ത്,ഡോ.അരുൺകുമാർ,ഡോ.ആയിഷ. അനസ്തേഷ്യാ-സുഹൈൽ ബഷീർ,
ഡോ.രേഖ,പീഡിയാട്രിക് - ഡോ.രാജു ഫ്രാൻസിസ്,ഡോ.ബിജു ഫൈസൽ എന്നിവർ അടങ്ങുന്ന ടീമാണ് ഗൈനക്കോളജി വിഭാഗത്തിന് നേതൃത്വം നൽകുന്നത്. ആ ടീമിന്റെ മികവാണ് ജനറൽ ആശുപത്രി ഗൈനക്കോളജി വിഭാഗത്തെ ജില്ലയിൽ ഒന്നാമത് എത്തിച്ചത്.






