![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
പൊതു ഇടം l JULY 10 l Edited & published by: anima v
കൊച്ചിയില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ ബസിന് തീ പിടിച്ചു. തേവര കുണ്ടന്നൂര്‍ ജംഷനിലെ എസ്എച്ച് സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസിനാണ് തീപിടിച്ചത്. ബസിന്റെ മുന്‍ഭാഗത്ത് നിന്ന് തീ ഉയരുകയായിരുന്നു. സൂചന ലഭിച്ച ഉടന്‍ ബസ് നിര്‍ത്തി കുട്ടികളെ പുറത്തിറക്കി മാറ്റി നിര്‍ത്തുകയായിരുന്നു.
ഇതോടെ വലിയ അപകടമാണ് ഒഴിവായത്. ബസ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആര്‍ടിഓ അറിയിച്ചു. സ്‌കൂളിലേക്ക് കുട്ടികളെ എടുക്കാന്‍ പോകവെയായിരുന്നു സംഭവം.