ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
റെയിൽവേ ഗേറ്റ് അടച്ചിടും
കോട്ടയം: അടിയന്തര അറ്റകുറ്റപണികൾക്കായി ഏറ്റുമാനൂർ - കോട്ടയം റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലെ അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് ഇന്ന് (ജൂലൈ 30) രാത്രി രാത്രി എട്ടു വരെ അടച്ചിടുമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു.
മെഡിക്കൽ ഓഫീസർ ഒഴിവ്
കോട്ടയം: മെഡിക്കൽ കോളേജ് ഏറ്റുമാനൂർ ഹെൽത്ത് സെന്ററിലേക്ക് മെഡിക്കൽ ഓഫീസറുടെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു.
2025 മാർച്ച് 31 വരെയായിരിക്കും നിയമനം. എം.ബി.ബി.എസ് ഡിഗ്രിയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർ ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് അസൽ പ്രമാണങ്ങളുമായി ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ 04812-535573.
ദർഘാസ്
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ലബോറട്ടറി പരിശോധനകൾ കുറഞ്ഞ നിരക്കിൽ നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു.ദർഘാസുകൾ ഓഗസ്റ്റ് രണ്ടിന് രാവിലെ 11 വരെ സ്വീകരിക്കും.അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും.വിശദവിവരങ്ങൾക്ക് ഫോൺ :0481 -2563611,2563612
ദർഘാസ് ക്ഷണിച്ചു
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നതിനായി സമീപപ്രദേശത്തുള്ള സ്ഥാപനങ്ങളിൽനിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഓഗസ്റ്റ് രണ്ടിന് രാവിലെ 11.30 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563612,2563611.
ദർഘാസ് ക്ഷണിച്ചു
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സ്‌കാനിങ് പരിശോധന കുറഞ്ഞ നിരക്കിൽ നടത്തുന്നതിന് കോട്ടയം നഗരത്തിലോ സമീപപ്രദേശത്തോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് ദർഘാസ് ക്ഷണിച്ചു.
ദർഘാസുകൾ ഓഗസ്റ്റ് രണ്ടിന് രാവിലെ 11 വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563612,2563611.
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം: വിനോദ സഞ്ചാരവകുപ്പിനു കീഴിലുള്ള കോട്ടയം സർക്കാർ അതിഥിമന്ദിരം കോൺഫറൻസ് ഹാളിനോടു ചേർന്ന് നിൽക്കുന്ന പൂവാക, പ്ലാവ്, ചൂള മുതലായ മരങ്ങളും ഇലക്ട്രിക് റൂമിനോടു ചേർന്നുനിൽക്കുന്ന മരങ്ങളും കോമ്പൗണ്ടിനോടു ചേർന്ന് വീടുകൾക്ക് ഭീഷണിയായി നിൽക്കുന്ന മാവിലെ ശിഖരങ്ങളും മുറിച്ചുമാറ്റി അട്ടി ഇടുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് 12ന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ സമർപ്പിക്കാം. അന്നേ ദിവസം 3.30 ന് തുറക്കും.വിശദവിവരങ്ങൾക്ക് ഫോൺ 0481-2340219