ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
കോട്ടയം ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു. വർഷകാലത്ത് സാധാരണ ഉണ്ടാകാറുള്ള വൈറൽ പനിയാണ് (സാധാരണ ഫ്ലൂ) ഭൂരിഭാഗവും എന്നാണ് പരിശോധന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
പനിബാധിതർ പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണം, ജലദോഷം ബാധിച്ചവർ മാസ്ക് ഉപയോഗിക്കുകയും, തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടണം. അടിക്കടി കൈകൾ കഴുകുകയും ചെയ്യുന്നത് പകർച്ചവ്യാധികൾ പകരുന്നത് തടയും.
പനിബാധിതർ ഡോക്ടറെ കണ്ടു ചികിത്സ നേടുകയും ആവശ്യത്തിന് വിശ്രമിക്കുകയും നന്നായി പാനീയങ്ങൾ കുടിക്കുകയും വേണം.