ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
വാഴൂർ : എസ്ബി ഐയുടെ സാമ്പത്തിക സഹകരണത്തോടെ പൂർത്തീകരിച്ച സ്മാർട്ട് ക്ലാസ്റൂം കുട്ടികൾക്ക് തുറന്നു കൊടുത്തു. സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി എൻ ഗിരീഷ് കുമാർ നിർവഹിച്ചു. പി ടി എ പ്രസിഡൻറ് സുധീഷ് വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. എസ്ബിഐ സീനിയർ ഓഫീസർ ശ്രീമതി സുജ പ്രോജക്ട് ഉദ്ഘാടനം നിർവഹിച്ചു.
കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആതിര അനീഷ്,ശ്രീരാഗ്.എസ് എന്നീ കുട്ടികൾക്ക് റിട്ട. ലേബർ ഓഫീസർ മോഹന ചന്ദ്രൻ നായർ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി. സേതുലക്ഷ്മി വിതരണം ചെയ്തു. പദ്ധതിക്ക് മുൻകൈയെടുത്ത മുൻ എസ്ബിഐ മാനേജർ അനിത കെ ജി, ബ്രാഞ്ച് മാനേജർ ദീപുകുമാര്‍, മോഹനചന്ദ്രൻ നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പ്രോഗ്രാമിന് ഹെഡ്മാസ്റ്റർ ഇൻ ചാർജ് ലാൽ വർഗീസ് സ്വാഗതവും, അദ്ധ്യാപിക ജോസി കെ അലക്സ് കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് നടന്ന വാർഷിക പൊതുയോഗത്തിൽ അദ്ധ്യാപികയായ പ്രീതി മോൾ ടി പി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ബിനി പി ജി റിപ്പോർട്ടും അവതരിപ്പിച്ചു.
പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിൽ സജീവ് ജോർജ് വട്ടപ്പാറയെ പി ടി എ പ്രസിഡൻ്റായി തെരഞ്ഞെടുത്തു.അദ്ധ്യാപികയായ സുനിത ഇ ബി എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.സജീവ് ജോർജ് വട്ടപ്പാറ