ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
കുറ്റ്യാടി തെങ്ങിൻ തൈകൾ ഒന്നിന് 50 രൂപ വിലക്ക് വാഴൂർ കൃഷിഭവനിൽ ലഭ്യമാണ്. ചാവക്കാടൻ അഥവാ വെസ്റ്റ് കോസ്റ്റ് ടോൾ തെങ്ങ്.
പ്രത്യേകതകൾ
കോഴിക്കോട് ജില്ലയിലെ കുറ്റ്യായാടി എന്ന ദേശത്ത് നിന്ന് കണ്ടെത്തിയ കേരളത്തിൻ്റെ ഒരു തനത് നാടൻ തെങ്ങിനമാണ് കുറ്റ്യാടി. കേരളത്തിലെ എല്ലാ പ്രദേശത്തും കൃഷി ചെയ്യാൻ അനുയോജ്യമായതും വളരെയോറെ പ്രത്യേകതകളും ഉള്ള ഒരു ഇനമാണ്. വെള്ളക്കെട്ടുള്ള സ്ഥലത്തും വെള്ളം കുറവുള്ള സ്ഥലത്തും വളരുമെന്ന് മാത്രമല്ല വരൾച്ചയെ അതിജീവിക്കുന്നതിനുള്ള കഴിവുമുണ്ട്.
വർഷത്തിൽ 96 തേങ്ങാ വരെ ലഭിക്കുന്നതും ഒരു തേങ്ങയിൽ നിന്ന് 176 ഗ്രാം കൊപ്രയും 68 % വെളിച്ചെണ്ണയും ലഭിക്കും. അതുകൊണ്ട് തന്നെ വ്യാവസായിക ഉല്പാദനത്തിനും പാചകത്തിനും അത്യുത്തമം. കീടരോഗ പ്രതിരോധ ശേഷി കൂടുതലുള്ളതിനാൽ ഈ ഇനത്തിൻ്റെ പരിചരണവും എളുപ്പമാണ്.
നടീൽ പ്രവൃത്തനങ്ങൾ
നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത്ഒരു മീറ്റർ വീതി നീളം ആഴം എന്നിവ ഉള്ള കുഴികൾ 7.6 മീറ്റർ മുതൽ 8 മീറ്റർ വരെ അകലത്തിൽ എടുക്കണം. കുഴിയുടെ മുക്കാൽ ഭാഗം മേൽമണ്ണും 10 കിലോ ജൈവവളവും ചേർത്ത് നിറച്ച് (ഉണങ്ങിയ ചാണകപ്പൊടി + എല്ല് പൊടി + വേപ്പിൻ പിണ്ണാക്ക്) കഴിയുടെ നടുവിൽ ഒരു പിള്ളക്കുഴി എടുത്ത് തൈ നടണം. മഴയുള്ളപ്പോൾ കുഴിയിൽ വെള്ളം നിറയാതെയും ആദ്യ വർഷത്തെ വേനലിൽ തണൽ കൊടുത്തും പരിചരിക്കണം. നട്ട് ഒരു വർഷം കഴിഞ്ഞ് ജൂൺ-ജൂലൈ മാസത്തിൽ തെങ്ങ് ഒന്നിന് യൂറിയ - 80 ഗ്രാം രാജ് ഫോസ് / എല്ല് പൊടി - 100 ഗാം പൊട്ടാഷ് - 125 ഗ്രാം എന്നിവയും 10 കിലോ ജൈവവളവും ചേർത്ത് കൊടുക്കണം.
സെപ്തംബർ-ഒക്ടോബർ മാസത്തിൽ രണ്ടാം ഘട്ട വള പ്രയോഗം.160 ഗ്രാം യൂറിയ, 200 ഗ്രാം രാജ് ഫോസ് / എല്ല് പൊടി, 250 ഗ്രാം പൊട്ടാഷ് എന്ന ക്രമത്തിൽ നൽകണം. വളപ്രയോഗത്തിന് 2 ആഴ്ച മുൻപായി 500 ഗ്രാം കുമ്മായം / ഡോളൊ മൈറ്റ് മണ്ണിൽ ചേർത്ത് മഴയില്ലെങ്കിൽ നനച്ച് കൊടുക്കണം.