![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ മനം നിറച്ച് ചരിത്രമായി മാറിയിരിക്കുകയാണ് 22 കാരിയായ മനു ഭാകർ. മൂന്നുവര്‍ഷം മുമ്പ് കരിയറിലെ ആദ്യ ഒളിംപിക്സ് മനു ഭാക്കറിന് നിരാശമാത്രമാണ് സമ്മാനിച്ചതെങ്കില്‍ ഇപ്പോൾ പാരിസില്‍ ഇന്ത്യയുടെ ആദ്യമെഡൽ സ്വന്തമാക്കിയിരിക്കുകയാണ്.
ഇരുപത് വർഷത്തിനിടെ ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ മെഡൽ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മനു ഭാക്കര്‍.
10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരം ചരിത്രം കുറിച്ചത്. ലോകകപ്പില്‍ ഒന്‍പത് സ്വര്‍ണം. യൂത്ത് ഒളിംപികിസില്‍ ഒരു സ്വര്‍ണം, ജൂനിയര്‍ ലോക ചാംപ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണം ഉള്‍പ്പടെ കരിയറില്‍ ഇതുവരെ മനു ഭാകർ നേടിയത് 19 മെഡലുകളാണ്.