2024 ജൂലൈ 29
ലെ ദിവസഫലം
![]() |
മേടം |
ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും.സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ചില സന്തോഷവാര്‍ത്തകള്‍ ലഭിക്കും. ദോഷപരിഹാരം: പാവപ്പെട്ടവരെ സഹായിക്കുക
മേട രാശിയിലുള്ളവര്‍ ശാരീരികമായി മുന്‍തൂക്കമുള്ളവരായിരിക്കും.പൊതുവേ ആരോഗ്യവാന്‍മാരും രോഗങ്ങളില്‍ നിന്ന് വിമുക്തരും ആയിരിക്കും. എന്നാല്‍ പാരമ്പര്യ അസ്വസ്ഥതകള്‍ ഇവരില്‍ കണ്ടെന്ന് വരാം. മടി, ദുര്‍വാശി, വിരസ, അത്യാഗ്രഹം എന്നീ സ്വഭാവങ്ങള്‍ ഉള്ളവരാണ് ഇവര്‍ എന്ന ധാരണ ഇവരുടെ ശരീരപ്രകൃതത്തിലൂടെ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം.
![]() |
ഇടവം |
വിവാഹതടസ്സം മാറും. മാതൃസ്വത്ത് അനുഭവത്തില്‍ വരും. ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരും. കായികമത്സരത്തില്‍ പരാജയത്തിന് യോഗം. സാഹിത്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതി൹ം ആശിര്‍വാദത്തി൹ം അവസരം. ജോലിയില്‍ ചില തെറ്റുപറ്റാന്‍ സാധ്യതയുണ്ട്. അതേച്ചൊല്ലി മേലുദ്യോഗസ്ഥര്‍ നിങ്ങളെ ശകാരിക്കും. ദോഷപരിഹാരം: ഗണപതിയെ ആരാധിക്കുക.
ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
![]() |
മിഥുനം |
കലാരംഗത്ത് വ്യക്തമായ അംഗീകാരം. മത്സരപരീക്ഷകളില്‍ വിജയസാധ്യത. വാതരോഗികള്‍ക്ക് രോഗശാന്തി. വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. മാതാപിതാക്കളില്‍നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും.ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്തകള്‍ ലഭിക്കും. ദോഷപരിഹാരം: ഗണപതിയെ ആരാധിക്കുക.
മിഥുന രാശിയിലുള്ളവര്‍ പൊക്കം കുറഞ്ഞവരും എന്നാല്‍ ബുദ്ധിമാന്‍മാരും ആയിരിക്കും. ഇവരുടെ ബൌദ്ധിക യോഗ്യതമൂലമാകും ഇവര്‍ അറിയപ്പെടുക. ഏതൊരു സാഹചര്യവുമായും ഒത്തിണങ്ങി പോകാന്‍ കഴിവുള്ളവരാവും ഇവര്‍. സ്നേഹസമ്പന്നത, വശ്യത, വിനോദോല്‍സുഹത, താല്‍പ്പര്യമുണര്‍ത്തല്‍, നര്‍മ്മോക്തി തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും
![]() |
കര്‍ക്കടകം |
മാതാപിതാക്കള്‍ക്ക് ദുഃഖത്തിന് സാധ്യത. വളരെ വേണ്ടപ്പെട്ടവരുമായി കലഹിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും. യാത്രാക്‌ളേശം. പൂര്‍വികഗൃഹം ലഭിക്കും. സ്വര്‍ണബിസിനസിലൂടെ ധനലബ്‌ധി. മനോദുഃഖം ശമിക്കും. കേസുകളില്‍ അനുകൂല വിധി.ജോലി ചെയ്യുന്നവര്‍ക്ക് അധികസമയം ജോലിസ്ഥലത്ത് തുടരേണ്ടി വരും. ദോഷപരിഹാരം: ഗണപതിയെ ആരാധിക്കുക
കര്‍ക്കടക രാശിയിലുള്ളവര്‍ പൊതുവേ ശാന്ത സ്വഭാവക്കാരായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്ന ഇവര്‍ പൊക്കം കൂടിയവരും ഇരുണ്ട നിറത്തോടുകൂടിയവരും ആയിരിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് പൊതുവേ പാരമ്പര്യരോഗങ്ങള്‍ ഉണ്ടാകാറുണ്ട്. നിശബ്ദമായി നേട്ടങ്ങള്‍ കൊയ്യുന്നവരും നന്നായി കളിക്കാനറിയാവുന്ന ബുദ്ധിജീവികളും ആയിരിക്കും ഈ രാശിയിലുള്ളവര്‍.
![]() |
ചിങ്ങം |
പ്രേമ ബന്‌ധങ്ങള്‍ കൂടുതല്‍ ശക്തമാകും. സന്താനങ്ങളില്‍നിന്ന് സ്‌നേഹ പൂര്‍ണമായ പെരുമാറ്റം ഉണ്ടാകും. കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. പ്രേമബന്‌ധം ദൃഢമാകും. കാര്‍ഷികരംഗത്ത് ധനാഭിവൃദ്ധിക്ക് യോഗം.ജനങ്ങളുമായി നല്ല ബന്ധത്തില്‍ തുടരണം. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. ദോഷപരിഹാരം: ശിവലിംഗത്തിന് ജലം സമര്‍പ്പിക്കുക.
ചിങ്ങം രാശിയിലുള്ളവര്‍ പൊതുവേ ഇടത്തരം ശരീരപ്രകൃതം ഉള്ളവരായിരിക്കും. നീണ്ട മൂക്കും വിടര്‍ന്ന കണ്ണുകളും ഈ രാശിക്കാരുടെ ചില പ്രത്യേകതകളാണ്. പൊതുവേ പെട്ടെന്ന് ഇണങ്ങുന്നവരായിരിക്കും. എങ്കിലും ഇവര്‍ പെട്ടെന്ന് അകലുകയും ചെയ്യും. കാഴ്ചയില്‍ ശാന്തരാണെന്ന് തോന്നുമെങ്കിലും പെട്ടെന്ന് പ്രകോപിതരാകുന്നവരാണ് ഈ രാശിയിലുള്ളവര്‍.
![]() |
കന്നി |
ഉദ്യോഗസംബന്‌ധമായി വിവാദം ഉണ്ടാകും. വിദ്യാസംബന്‌ധമായ തടസ്സംമാറും. ഗരഹ നിര്‍മ്മാണത്തിലെ തടസ്സംമാറും. ശ്രദ്ധേയമായ പുരസ്കാരം ലഭിക്കും. വാഹനസംബന്‌ധമായ കേസുകളില്‍ അനുകൂല തീരുമാനം. പൂര്‍വിക ഭൂമി ലഭിക്കും. പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രധാന കരാര്‍ നിങ്ങള്‍ക്ക് ലഭിക്കും. ദോഷപരിഹാരം: മഹാവിഷ്ണുവിനെ ആരാധിക്കുക.
കന്നി രാശിയിലുള്ളവര്‍ പൊതുവേ തിരക്കുപിടിച്ച സ്വഭാവത്തിന് ഉടമകളായിരിക്കും. ആരെയും വകവയ്ക്കാത്ത ഇവര്‍ ആരോഗ്യവാന്‍മാരും എപ്പോഴും സംസാരിക്കുന്ന ശീലമുള്ളവരും ആയിരിക്കും. ശരീരപ്രകൃതികൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന ഇവര്‍ ദാനശീലരും കരുണാര്‍ദ്രരും ആയിരിക്കും. ചില ദുസ്വഭാവങ്ങള്‍ മൂലം ഇവരുടെ ആരോഗ്യം ക്ഷയിക്കാനും സാധ്യതയുണ്ട്.
![]() |
തുലാം |
വൈദ്യശാസ്‌ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. മാതൃസ്വത്ത് അനുഭവത്തില്‍ വരും. സ്വന്തമായി വാഹനം വാങ്ങാന്‍ യോഗം. സാമ്പത്തികമായി പുരോഗമിക്കും. കലാരംഗത്ത് അപമാനം. രാഷ്‌ട്രീയക്കാര്‍ക്ക് അഭിമാനകരമായ നേട്ടം.ജോലിയുള്ളവര്‍ തങ്ങളുടെ ജോലി സൂക്ഷ്മതയോടെ ചെയ്യണം. തെറ്റുപറ്റാന്‍ സാധ്യതയുണ്ട്. ദോഷപരിഹാരം: മഞ്ഞനിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.
തുലാം രാശിയിലുള്ളവര്‍ കാഴ്ചയില്‍ നിഷ്ക്കളങ്കരെന്ന് തോന്നുമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുന്നവരും ബൃഹത്തായ ആത്മ ധൈര്യത്തിനും ഉറപ്പാര്‍ന്ന ഇച്ഛാശക്തിക്കും ഉടമകളാവും അവര്‍. നേതൃത്വപാടവം, പരിശ്രമം, ധീരത, സര്‍ഗവൈഭവം, മൌലികത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടായിരിക്കും.
![]() |
വൃശ്ചികം |
പരീക്ഷകളില്‍ വിജയം. രോഗശാന്തി. ഭൂമി സംബന്‌ധമായ കേസുകളില്‍ പ്രതികൂലമായ തീരുമാനം ഉണ്ടാകും. രാഷ്‌ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ഭാഗ്യാ൹ഭവം. ധനം ലഭിക്കും. രാഷ്‌ട്രീയരംഗത്ത് കൂടുതല്‍ നേട്ടം. തീരുമാനം എടുക്കുന്നതിന് മുമ്പ് മുതിര്‍ന്നവരുടെ ഉപദേശം തേടുക. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം ഊഷ്മളമാകും. ദോഷപരിഹാരം: സൂര്യദേവന് ജലം സമര്‍പ്പിക്കുക.
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്‍റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം.
![]() |
ധനു |
നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്ബന്‌ധം സ്ഥാപിക്കാന്‍ കഴിയും. കടബാധ്യത കുറയും. വീടുപണി തടസ്സപ്പെടും. മനോദുഃഖം വര്‍ദ്ധിക്കും. ശ്രദ്ധേയമായ അംഗീകാരങ്ങള്‍ കിട്ടും. കായിക മത്സരങ്ങളില്‍ പരാജയം.മാര്‍ക്കറ്റിംഗ് ജോലികള്‍ പിന്നത്തേക്ക് മാറ്റിവെയ്ക്കണം. ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസില്‍ അധിക ചുമതല ലഭിക്കും. ദോഷപരിഹാരം: യോഗ, പ്രാണായാമം ചെയ്യുക.
ധനുരാശിയിലുള്ളവര്‍ തെളിഞ്ഞ ബുദ്ധിയുള്ളവരും പ്രസന്നമായ ശരീര പ്രകൃതമുള്ളവരും ആയിരിക്കും. എല്ലാത്തരം സാഹചര്യങ്ങളെയും അതിലംഘിക്കുന്നതിനും അവയുമായി ചേര്‍ന്നുപോകുന്നതിനുമുള്ള ശക്തി ഇവര്‍ക്ക് ഉണ്ടായിരിക്കും. നേതൃത്വപാടവം, പരിശ്രമശീലം, സാഹസികത്വം, ധൈര്യം, അത്യുത്സാഹം എന്നീ ഗുണങ്ങള്‍ ഇവര്‍ക്കുണ്ടായിരിക്കും. ഇവരുടെ തുറന്ന പ്രകൃതം ബന്ധങ്ങള്‍ക്ക് കാരണമാവാം.
![]() |
മകരം |
രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ കാലം. ആരോപണങ്ങളെ അതിജീവിക്കും. കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്‌ധി.പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിക്കും. ജോലിഭാരം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ദോഷപരിഹാരം: കറുത്തനായയ്ക്ക് ഭക്ഷണം കൊടുക്കുക.
മകര രാശിയിലുള്ളവര്‍ ആരോഗ്യദൃഢഗാത്രരും നിശ്ചയദാര്‍ഢ്യമുള്ളവരും ആയിരിക്കും. ശാരീരക്ഷമത കൊണ്ട് തന്നെ മകര രാശിക്കാരെ എളുപ്പം തിരിച്ചറിയാനാവും. പരമ്പര്യ രോഗങ്ങള്‍ ഇവരില്‍ കുറവായിരിക്കും. ഏത് സാഹചര്യത്തോടും ഇണങ്ങിച്ചേരാനുള്ള പ്രത്യേക കഴിവ് ഇവരുക്കുണ്ടായിരിക്കും. ഏത് ജോലിയും നിസാരമായി ചെയ്ത് തീര്‍ക്കാവുന്ന കായികക്ഷമത ഇവര്‍ക്കുണ്ടായിരിക്കും.
![]() |
കുംഭം |
വിദേശയാത്രയിലെ തടസ്സംമാറും. വാഹനസംബന്‌ധമായ കേസുകളില്‍ പ്രതികൂല തീരുമാനം. നിയമപാലകര്‍ക്ക് പ്രൊമോഷന്‍ പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും.ജോലിയുള്ളവര്‍ക്ക് തങ്ങളുടെ ജോലികള്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ കഴിയും. ദോഷപരിഹാരം: ഗണപതിയെ ആരാധിക്കുക.
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് തോന്നുമെങ്കിലും അദ്ധ്വാനശീലമുള്ളവരും വിശ്വാസയോഗ്യരും ലക്‍ഷ്യത്തിലെത്തുന്നതുവരെ പരിശ്രമം തുടരുന്നവരുമായിരിക്കും. സ്നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് അഭിനിവേശമുള്ളവരുമാവും അവര്‍. ഇവരുടെ സമീപനം യുക്തിസഹജവും ആസൂത്രിതവുമായിരിക്കും.
![]() |
മീനം |
ഗുരുജനങ്ങളുടെ അപ്രീതിക്ക് സാധ്യതഅനാവശ്യമായ വിവാദത്തില്‍ ചെന്നുപെടും. രോഗം വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത് പ്രതിസന്‌ധി. വിദ്യാതടസ്സം മാറും. പ്രേമം കലഹത്തിലവസാനിക്കും. പൂര്‍വിക സ്വത്ത് അനായാസം ലഭിക്കും.നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സ്വയം പരിഹാരം കാണണം. ദോഷപരിഹാരം: പാവപ്പെട്ടവരെ സഹായിക്കുക.