ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
പൊതു ഇടം l JULY 12 l Edited & published by: anima v
പോലീസ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ സിപിഒ യ്ക്ക് സസ്പെൻഷൻ.പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിപിഒ മൊളൈസ് മൈക്കിളിനെയാണ് സസ്പെൻഡ് ചെയ്തത്.പൊലീസുകാരനെ സസ്പെൻഡ് ചെയ്ത് ഇടുക്കി ജില്ലാ പൊലീസ് മേധാവി.
പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. പാറാവ് ഡ്യൂട്ടിയ്ക്കിടെ സർവ്വീസ് പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. പോലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയേറ്റത്.
വെടിയൊച്ച കേട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോഴാണ് പോലീസുകാരൻ്റെ കയ്യിൽ നിന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മനസ്സിലാകുന്നത്. അശ്രദ്ധമായ് ആയുധം കൈകാര്യം ചെയ്‌തതിനാണ് സസ്പെൻഷൻ.